അഫ്ഗാനിസ്ഥാനിലെ സദാ പ്രശ്നകലുഷിതമായ ഗസയെക്കുറിച്ച്, കമ്മ്യൂണിറ്റി ട്രെയിനിംഗ് സെന്റർ ഫോർ ക്രൈസിസ് മാനേജ്മെന്റ് എന്ന സംഘടന ഈയിടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലോകമനഃസാക്ഷിയെ ഉലച്ചിരിക്കുകയാണ്. 'നീഡ്സ് സ്റ്റഡി: ഇംപാക്ട് ഓഫ് വാർ ഇൻ ഗസ ഒൺ ചിൽഡ്രൻ വിത്ത് വൾനറബിലിറ്റീസ് ആന്റ് ഫാമിലീസ്' എന്ന ആ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നടുക്കം കൊള്ളിക്കുന്ന തരത്തിലുള്ളതാണ്. ......
സൗദി ബാലൻ കൊല്ലപ്പെട്ട കേസ്സിൽ റിയാദ് ജയിലിൽ തടവനുഭവിക്കുന്ന കോഴിക്കോട്- കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഇനിയും അനന്തമായി നീളുകയാണ്. ഏഴ് തവണ റിയാദ് ക്രിമിനൽ കോടതി ഡിവിഷൻ ബഞ്ച് റഹീമിന്റെ ജയിൽമോചന കാര്യത്തിൽ തീരുമാനമെടുക്കാതെ ആവർത്തിച്ച് മാറ്റി വെച്ചിരിക്കുകയാണ്. ......
കൽപാന്ത കാലങ്ങളായി നിലനിൽക്കുന്ന ഭാരതത്തിലെ വേദങ്ങൾക്കും ഇതിഹാസങ്ങൾക്കും ഇന്നും കാലികപ്രസക്തിയുണ്ട്. കുരുക്ഷേത്ര ഭൂമിയിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ശംഖുനാദത്തിലൂടെ മുഴങ്ങിയ സംഭവാമി യുഗേ യുഗേ എന്ന ആഹ്വാനം യുഗാന്തരങ്ങളായി ഭാരതത്തിന്റെ കാലികശബ്ദമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു.
യുഗങ്ങളിൽ ഏറ്റവും സവിശേഷമായ ദ്വാപരയുഗാന്ത്യകാലത്താണ് ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണം നടക്കുന്നത്. ......
കേരള നിയമസഭയിൽ ജനുവരി 22 ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാലവധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി എന്തുകൊണ്ടാണ് കാർബോറാണ്ടം കമ്പനിയിൽ നിന്നും പദ്ധതി ഏറ്റെടുക്കാത്തത് എന്ന വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചു. മറുപടി പറഞ്ഞ വൈദ്യുതി വകുപ്പുമന്ത്രി കെ. ......
സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മെയിന്റനൻസ് ഗ്രാന്റും നൽകപ്പെടുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഒരു ശതമാനം പോലും പ്രാതിനിധ്യമില്ലാത്ത ഏക സാമൂഹിക വിഭാഗമാണ് ദലിത് ആദിവാസികൾ. 1971 ൽ തുടങ്ങി ഇപ്പോഴും തുടരുന്ന ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ അദ്ധ്യാപക/ അനദ്ധ്യാപക സംഘടനകളോ, യുവജന സംഘടനകളോ ഇടതു/വലതു രാഷ്ട്രീയ പാർട്ടികളോ തയ്യാറല്ല. ......
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിന്റെ അവതരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആമുഖമായി, കേരളജനതയ്ക്ക് വലിയ ആശ്വാസകരമായ ഒരു വാർത്ത പങ്കുവയ്ക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് സമീപവർഷങ്ങളിൽ സംസ്ഥാന സർക്കാരിനെ ബാധിച്ച രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്നാണ്. ......
കോൺഗ്രസ്സിന് വലിയ വേരോട്ടമുള്ള പ്രദേശമായിരുന്നു രാജ്യതലസ്ഥാനമായ ഡൽഹി. ആദ്യകാലം മുതലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് ഡൽഹി ഭരിച്ചിരുന്നത്.......
രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പാർട്ടി ബി.ജെ.പിയാണ്. കേരളത്തിലേക്ക് വന്നാലും സ്ഥിതി വിഭിന്നമല്ല.......
കണ്ണിൽ പൊടിയിട്ടുള്ള പോക്കറ്റടിക്കും കൊള്ളയ്ക്കും വഴങ്ങിത്തരുന്ന മലയാളികളുടെ സൗമ്യോദാര ശീലത്തിൽ കണ്ണുവച്ച പാതിവില തട്ടിപ്പു പദ്ധതിയിൽ 'പേറ്റന്റ്' ഇട്ട അനന്തു കൃഷ്ണനെന്ന യുവാവിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ കൂട്ടുപിടിച്ചു രണ്ടു ലക്ഷത്തോളം പേരിൽനിന്നു ചോർത്തിയെടുത്തത് എണ്ണൂറു കോടിയോളം രൂപയെന്ന പ്രാഥമിക നിഗമനം പോലീസ് തിരുത്തിത്തുടങ്ങി. പകുതി വിലയ്ക്ക് ഇലക്ട്രിക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് വൻകിട കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടിന്റെ പേരു പറഞ്ഞു തട്ടിക്കൂട്ടിയ പദ്ധതിയിലൂടെ ആയിരം കോടിയിലേറെ രൂപ അനന്തുവും കൂട്ടാളികളും സ്വന്തം അക്കൗണ്ടിലാക്കിയതായാണ് സൂചന.
മൂവാറ്റുപുഴ പോലീസ് അനന്തുവിനെ അറസ്റ്റ് ചെയ്തതോടെയാണു സംസ്ഥാന വ്യാപകമായി തട്ടിപ്പിനിരയായവർ കൂട്ടമായി രംഗത്തുവന്നത്. ......
ഈ ചോദ്യം 2023 ഒക്ടോബർ അവസാന വാരത്തിലെ ഒരു ദിനം നടൻ വിനായകനോട് കേരളാ പോലീസ് ചോദിച്ചതാണ്. ആ ചോദ്യത്തിന് പിന്നിലെന്ത് എന്നറിയാൻ അന്ന് എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നടന്നതെന്തെന്ന് പരിശോധിച്ച് നോക്കാം.
മദ്യപിച്ച് ലക്കില്ലാതെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ കടന്ന് ചെന്ന് ബഹളം വെച്ചു എന്ന കുറ്റമാരോപിച്ച് നടൻ വിനായകനെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുകയും അന്നു തന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു എന്ന വാർത്ത കാട്ടുതീ പോലെയാണ് നാടാകെ പടർന്നത്. ......